Post Header (woking) vadesheri

കെ പി വത്സലൻ വധം , പുനരന്വേഷണം നടത്തണം : ഗോപപ്രതാപൻ

Above Post Pazhidam (working)

ഗുരുവായൂർ : യു ഡി എഫ് അധികാരത്തിൽ വന്നാൽ മുൻ ചാവക്കാട് നഗര സഭ ചെയർമാൻ കെ .പി വത്സലന്റെ കൊലപാതക കേസിൽ പുനരന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നു ഡി സി സി സെക്രട്ടറി ഗോപ പ്രതാപൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . 2006 ലെ തിരഞ്ഞെടുപ്പ് വിജയിക്കാൻ വത്സലനെ കൊലക്ക് കൊടുത്തതാണെന്ന് സംശയം ഉണ്ട്. വത്സലനെ കൂട്ടി കൊണ്ടുപോയ മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് ഒരു പോറൽ പോലും ഏറ്റിട്ടി ല്ല

Arya bhavan inner

തനിക്കെതിരെ കെ.വി അബ്‌ദുൽ കാദർ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിലൂടെ അദ്ദേഹം സ്വയം മലർന്ന് കിടന്ന് തുപ്പുകയാണ്. കെ.പി. വത്സലൻ രക്തസാക്ഷിത്വത്തിന്റെ ഗുണഭോക്താവാണ് കെ.വി.അബ്‌ദുൽഖാദർ. വത്സലൻ്റെ രക്തസാക്ഷിത്വം ഉയർത്തി കാണിച്ചാണ് അബ്‌ദുൽ കാദർ മൂന്ന് തവണ MLA ആയത്. വത്സലന്റെ കൊലപാതകത്തിൻ്റെ ഉത്തരവാദി CPI(M) മാത്രമാണ്. വത്സലൻ കൊല്ലപ്പെട്ട അകലാട് ഒറ്റയിനി പ്രദേശത്തേക്ക് വത്സലൻ എത്തിപ്പെട്ടത് എങ്ങനെ? നിരവധി ക്രിമിനൽ കേസിലെ പ്രതിയായ അക്രമ സ്വഭാവമുള്ള സുലൈമാൻ കുട്ടിയുടെ അടുത്തേക്ക് വത്സലനെ എത്തിച്ചത് എന്തിന്? വത്സലൻ അക്രമിക്കപ്പെടണം എന്ന ഉദ്ദേശത്തോടുകൂടിതന്നെയാണ് വത്സലനെ അങ്ങോട്ട് എത്തിച്ചത്. അതുവഴി അന്നത്തെ UDF തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ അട്ടിമറിച്ച് വിജയിക്കണം എന്നതായിരുന്നു CPI(M) ൻ്റെ അന്നത്തെ ലക്ഷ്യം പിന്നീട് നടന്ന 72 അക്രമ സംഭവങ്ങൾ അതിനു ഉദാഹരണമാണ്.

Second Paragraph  Sarovaram(working)

വത്സലൻ്റെ കൊലപാതകം കഴിഞ്ഞു ഒരു മാസത്തിനു ശേഷം അധികാരത്തിൽ വന്നത് അച്യുതാനന്ദൻ സർക്കാരാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ്. ഈ കാലഘട്ടത്തിലാണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. CPI(M) ഇപ്പോഴും അപ്പോഴും ആരോപിക്കപ്പെടുന്ന UDF നേതാക്കൾക്ക് ഏതെങ്കിലും തരത്തിൽ കൊലപാതകത്തിൽ ബന്ധമുണ്ടെങ്കിൽ എന്തുകൊണ്ട് പുനരന്വേഷണത്തിന് അന്നത്തെ സർക്കാർ തയ്യാറായില്ല. ഒരു ഇടവേളക്ക് ശേഷം 2016 ൽ അധികാരത്തിൽ വന്ന് ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാരും എന്തുകൊണ്ട് പുനരന്വേഷണം നടത്തിയില്ല മൂന്ന് തവണ MLA ആയ കെ.വി. അബ്ദുൽ കാദർ എന്തുകൊണ്ട് പുനരന്വേഷണത്തിന് മുൻകൈ എടുത്തില്ല-

Third paragraph Saravan bhavan

നുണ പ്രചാരണവും കുപ്രചരണവും നടത്തി ജനങ്ങളെ തെറ്റിധരിപ്പിച്ച് തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് നേടൽ മാത്രമാണ് ലക്‌ഷ്യം.
കെ.പി.വത്സലന്റെ മകൻ നിരഞ്ജന്റെ ശബ്ദസന്ദേശത്തിലൂടെ പുറത്തു വന്നത് പ്രധാനമായും കെ. വി. അബ്ദു‌ൽ കാദറിനെതിരെ ഉള്ള പരാമർശങ്ങളാണ്. ആ പരാമർശങ്ങൾക്ക് കെ.വി അബ്‌ദുൽ കാദർ മറുപടി പറഞ്ഞിട്ടില്ല. ആദ്യം അദ്ദേഹം അതിനു മറുപടി പറയാൻ തയ്യാറാവണം. നിരഞ്ജൻ്റെ തന്നെ ശബ്ദ്ദ സന്ദേശത്തിൽ എല്ലാം തുറന്ന് പറഞ്ഞാൽ CPI(M) തന്നെ ഇല്ലാതാക്കുമെന്ന ഭയം അദ്ദേഹം പറയുന്നുണ്ട് CPI(M) ജില്ലാ സെക്രട്ടറികൂടിയായ കെ.വി. അബ്ദുൽ കാദർ അതിനും മറുപടി പറയാൻ തയ്യാറാവണം.
ഒട്ടനവധി പൊതുമേഖലാ ബാങ്കുകൾ ഉണ്ടായിട്ടും ബിജെപിയോട് ബന്ധമുള്ള ഫാം ഫെഡിലേക്ക് ഈ ഫണ്ട് എങ്ങനെ എത്തി ഇന്ന് നിരഞ്ജനെ ചേർത്ത് പിടിക്കുന്നവർ അന്ന് എന്തേ നിരഞ്ജനെ ചേർത്ത് പിടിച്ചില്ല. തൻ്റെ വിദ്യാഭ്യാസത്തിനും നിത്യജീവിതത്തിനു പോലും പണം നൽകാതെ മാനസികമായി ബുദ്ധിമുട്ടിച്ചതിന്റെ പിറകിൽ കെ.വി അബ്‌ദുൽകാദറാണെന്നുള്ള നിരഞ്ജൻ്റെ ആരോപണത്തിന് കെ.വി അബ്‌ദുൽ കാദർ മറുപടി പറയണം.

First Paragraph Jitesh panikar (working)

എ.സി ഹനീഫയുടെ കുടുംബത്തിന് കോൺഗ്രസ് പാർട്ടി നൽകിയ കുടുംബ സഹായ ഹണ്ടിന്റെ നടപടിക്രമങ്ങൾ ഏറ്റവും സുതാര്യമായിട്ടാണ് അന്ന് കോൺഗ്രസ് പാർട്ടി നടത്തിയിട്ടുള്ളത്. ഹനീഫയുടെ കൊലപാതകം കഴിഞ്ഞു ഏറ്റവും വേഗത്തിൽ ഒന്നര മാസത്തിനകം ആ ഫണ്ട് നല്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എൻ്റെ സഹോദരൻ മോഹനൻ്റെ കൊലപാതകത്തിന് ശേഷം കോൺഗ്രസ് പാർട്ടി ഫണ്ട് ശേഖരണം നടത്തിയിട്ടില്ല. അങ്ങനെ നടത്തിയിട്ടുണ്ടെങ്കിൽ ആരുടെ കയ്യിൽ നിന്നൊക്കെ ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാൻ കെ.വി. അബ്‌ദുൽ കാദറിനെ ഞാൻ വെല്ലുവിളിക്കുന്നു. ശുദ്ധഅസംബന്ധമാണ് അബ്‌ദുൽ കാദറിൻ്റെ ആ പരാമർശം.

സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ എങ്കിലും ഒരു മൂന്ന് സെൻറ് സ്ഥലം പോലും വത്സലന്റെ മകൻ നിരഞ്ജന് നൽകാൻ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്തവരാണ് CPI(M). പാർട്ടി നിയന്ത്രണത്തിലുള്ള ഏതെങ്കിലും സഹകരണ സ്ഥാപനത്തിൽ ഒരു പ്യൂൺ തസ്തികയിലേക്കെങ്കിലും വല്‌സലൻ്റെ മകൻ നിരഞ്ജന് ഒരു ജോലി വാങ്ങി കൊടുക്കാൻ കഴിയാത്ത കെ.വി. അബ്‌ദുൽ കാദറിനും കൂട്ടർക്കുമെതിരെ UDF നേതാക്കളുടെ അടുത്ത് വന്ന് വത്സലൻ്റെ മകൻ പരാതി പറഞ്ഞപ്പോൾ പൊതു സമൂഹത്തിൻ്റെ മുമ്പിൽ മുഖം വികൃതമായ CPI(M) ൻ്റെ നേതാക്കൾ വികൃതമായ മുഖം മിനുക്കിയെടുക്കാൻ നടത്തുന്ന ശ്രമം ഗുരുവായൂരിന്റെ പൊതു സമൂഹം തള്ളിക്കളഞ്ഞു കഴിഞ്ഞിരിക്കുകയാണ്.

കൊല്ലപ്പെട്ട ഹനീഫയുടെ ഭാര്യക്കും , പുന്ന നൗഷാദിന്റെ ഭാര്യക്കും റൂറൽ ബാങ്കിൽ ജോലി നൽകി ആ കുടുംബങ്ങളെ സംരക്ഷിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത് . ഇതിനു പുറമെ പുന്ന നൗഷാദിന്റെ ഭാര്യയെ മത്സരിപ്പിച്ചു ചാവക്കാട് നഗര സഭ കൗണ്സിലറുമാക്കി ഗോപപ്രതാപൻ കൂട്ടിച്ചേർത്തു. യു ഡി എഫ് നേതാക്കളായ ആർ വി അബ്ദുൾ റഹീം , കെ വി ഷാനവാസ് ആർ പി ബഷീർ , അരവിന്ദൻ പല്ലത്ത് , കെ പി ഉദയൻ , നിഖിൽ ജി വീട്ടി കിഴി എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു