
വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃക: വി എം സുധീരൻ.

ഗുരുവായൂർ : ഗാന്ധിയൻ മൂല്യങ്ങളിൽ എന്നും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിച്ച് മുന്നോട്ടു പോകുന്ന ഗാന്ധിയനും, സ്വാതന്ത്ര്യ സമര പങ്കാളിയുമായ വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃകയും മാർഗ്ഗദീപവുമാണെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ പ്രസ്താവിച്ചു. വി.കെ കൃഷ്ണൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.

രാജ്യത്ത് വർഗ്ഗീയ വിധ്വ സംക പ്രവർത്തനങ്ങളും, ലഹരി മാഫിയായും പിടിമുറുക്കിയ ഈ കാലഘട്ടത്തിൽ കൃഷ്ണനെ പോലുള്ളവരുടെ വ്യക്തികൾ കുറഞ്ഞുവരുന്നത് ഒട്ടും ആശാവഹമല്ല എന്നും സുധീരൻ പറഞ്ഞു. ശ്രീനാരായണിയ പ്രസ്ഥാനങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും, മറ്റ് സാമൂഹ്യ മേഖലകളിലും കൃഷ്ണൻ ചെയ്ത സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു

ജന്മ ശതാബ്ദി ആഘോഷ കമ്മറ്റി ചെയർമാൻ ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. എം എൽ എ.എൻ കെ അക്ബർ ഉപഹാര സമർപ്പണവും, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പൊന്നാട അണിയിക്കുകയും, മുൻ എം പി.ടി എൻ പ്രതാപൻ പ്രശസ്തി പത്രം സമർപ്പിക്കുകയും, ശിവഗിരി മഠം സ്വാമി പ്രബോധ തീർത്ഥ അനുഗ്രഹ പ്രഭാഷണവും നടത്തി
. അരവിന്ദൻ പല്ലത്ത്
, ജനറൽ കൺവീനർ, ബാലൻ വാറനാട്,, വി പി ഉണ്ണികൃഷ്ണൻ , വി.കെ ജയരാജ്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൗൺസിലർ ശോഭ ഹരിനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ മുഹമ്മദ് ഗസാലി, കുന്ദംകുളം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് ജോസഫ് ചാലിശ്ശേരി, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്,
സി എ ഗോപ പ്രതാപൻ, കെ ഡി വീരമണി, പി എസ് പ്രേമാനന്ദൻ, കെ.പി ഉദയൻ, ഓ.കെ ആർ മണികണ്ഠൻ, എം. എഫ് ജോയ്, കെ.പി എ റഷീദ്, അഡ്വ രവി ചങ്കത്ത്, പി ഐ സൈമൺ,,ലിജിത്ത് തരകൻ , കല്ലൂർ ഉണ്ണികൃഷ്ണൻ, സലാം വന്മേനാട് ,സിന്ധു അനിൽകുമാർ, സിദ്ധിക്ക് കൈതമുക്ക്, ജയൻ ആലാട്ട് , സി എൽ റാഫേൽ, മനോജ് പുഷ്ക്കർ, പ്രൊഫ വി.എ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.