വലിയതോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും

ഗുരുവായൂര്‍ : നഗരത്തിലെ പ്രധാന ജല നിര്‍ഗമന മാര്‍ഗമായ വലിയതോട് നവീകരിക്കാനും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ഇടങ്ങള്‍ കണ്ടെത്താനും നഗരസഭ തീരുമാനിച്ചു. തോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും. തെളി നീരൊഴുകും കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് വലിയ തോട് നവീകരിക്കുന്നത്. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.എസ്.മനോജ് അധ്യക്ഷതവഹിച്ചു

Above Pot