Header 1 vadesheri (working)

ചാവക്കാട് മത്സ്യബന്ധന വലയിൽ കുടുങ്ങിയ മൃതദേഹം തിരിച്ചറിഞ്ഞു

Above Post Pazhidam (working)

ചാവക്കാട്: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മൃതദേഹം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി അബ്ദുൽ ഹസന്റെ (55) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കടപ്പുറം മുനക്കക്കടവിൽ നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ പൊളളക്കായി ഖാദറിന്റെ ഉടമസ്ഥതയിലെ നൂറുൽ ഹുദ എന്ന ബോട്ടിലെ തൊഴിലാളികൾക്കാണ് ചൊവ്വാഴ്ച്ച രാവിലെ മൃതദേഹം ലഭിച്ചത്.

First Paragraph Rugmini Regency (working)

മൃതദേഹവുമായി ബോട്ടുകാർ കരയിലെത്തിയ ശേഷമാണ് കാണാതായ അബ്ദുൽ ഹസന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.ഹസൻ ജോലി ചെയ്ത വള്ളത്തിൽനിന്ന് പൊന്നാനി ഭാഗത്ത് വെച്ച് തെറിച്ച് വീഴുകയായിരുന്നു. താനൂർ ഭാഗത്ത് നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് ചേറ്റുവ ഹാർബറിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്.

അബ്ദുൽ ഹസനെ കാണാതായതിനെ തുടർന്ന് വള്ളക്കാർ കടലിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മുനക്കടവിൽ നിന്നുള്ള ബോട്ടുകാരുടെ വലയിൽ മൃതദേഹം കുടുങ്ങിയത്. ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം ഹസന്‍റെ സുഹൃത്തുക്കൾ തിരിച്ചറിയുകയായിരുന്നു

Second Paragraph  Amabdi Hadicrafts (working)