Post Header (woking) vadesheri

ഗുരുവായൂരിൽ വൈകുന്നേരം വിവാഹം , പുനഃ പരിശോധിക്കണമെന്ന് ജ്യോതിഷി സംഘടനകൾ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈകുന്നേരം വിവാഹം നടത്താമെന്ന തീരുമാനം പുന: പരിശോധിക്കണമെന്ന് പണിക്കർ സർവീസ് സൊസൈറ്റിയും ജ്യോതിഷ സഭയും സംയുക്തമായി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്രത്തിലെ തുടർച്ചയായുള്ള ആനചരിയൽ, തിടപള്ളിയിലെ അഗ്നിബാധയും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിലും നിശ്ചയിക്കപ്പെട്ട ദേവപ്രശ്ന കർത്താവിന്റ നിര്യാണവും ദുർ നിമിത്തമായാണ് കാണിക്കുന്നത്. ഈ വർഷത്തെ വിഷു ഫലത്തെ കുറിച്ച് കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് പണിക്കർ സർവീസ് സൊസൈറ്റിയും ജ്യോതിഷ സഭയും സംയുക്തമായി ഈ ആവശ്യം ഉന്നയിച്ചത്

Arya bhavan inner

Second Paragraph  Sarovaram(working)

വിഷു ദിനമായ ഏപ്രിൽ 15 -ന് മേടം ഒന്നിന് പുലർച്ചെ 4.32 നും 5.45 നും ഇടയിലാണ് കണി കാണാൻ ഉചിതമായ സമയം. മീനം 31-ന് വെള്ളിയാഴ്ച പകൽ രണ്ട് മണി. 56 മിനിറ്റ് സമയം തിരുവോണ നക്ഷത്രം കൃഷ്ണ പക്ഷത്തിൽ നവമി തിഥിയും കൂടിയ സമയം മേട മാസ സംക്രമമാകയാൽ നാല് പറ സാമാന്യ വർഷവും വരൾച്ചയും ഭൂകമ്പത്തിനും കാറ്റിനും മണ്ണിടിച്ചിലിനും കാരണമാകും.അയൽ രാജ്യങ്ങളിൽ നിന്നും ഭീകരാക്രമണങ്ങൾ നടത്തി വർഗീയ കലാപങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ കേന്ദ്ര സർക്കാർ മുൻ കരുതലെടുക്കണം. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം വർദ്ധിക്കുക രാജ്യത്തിന് നേട്ടം ഉണ്ടാക്കും.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

അതേസമയം വടക്ക് കിഴക്കൻ രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നതായി പ്രവചനത്തിൽ പറയുന്നു.കേരളത്തിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ മണ്ണിടിച്ചിലിനും സാധ്യത ഏറെയാണ്. ഈ മേഖലകളിൽ പതിവിൽ കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതാണ്. സംസ്ഥാനത്തെ കാർഷിക അഭിവൃദ്ധിയ്ക്ക് ഉണ്ടാകുന്ന വർഷം കൂടിയാണിത്. .കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാറിന് തുടർ ഭരണം ഉണ്ടാകുമെന്നും ഇവർ അവകാശ പ്പെട്ടു

വാർത്താ സമ്മേളനത്തിൽ പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ബേപ്പൂർ ടി കെ മുരളീധര പണിക്കർ, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസൻ പണിക്കർ, ജ്യോതിഷ സഭാ ചെയർമാൻ വിജീഷ് പണിക്കർ, സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, ട്രഷറർ വത്സരാജ് പണിക്കർ തിക്കോടി എന്നിവർ പങ്കെടുത്തു.