Above Pot

വൈഗയിലൂടെ കൃഷിയെ ആധുനികവൽക്കരിക്കാനായി: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

First Paragraph  728-90

Second Paragraph (saravana bhavan

തൃശൂർ: കാർഷികമേഖലയിൽ പ്രകടമായ മാറ്റം കൊണ്ടുവരാനും കൃഷിയെ ആധുനിക വൽക്കരിക്കാനും  വൈഗക്ക്  കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി  രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു . വൈഗ കാർഷിക മേള തൃശ്ശൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .കേരളത്തിൽ കാർഷിക വിപ്ളവം നടന്നുവെന്നും കാർഷികമേഖലയിൽ അതിശയകരമായ മുന്നേറ്റമാണ്  അഞ്ചു വർഷം നടന്നതെന്നും കേരളത്തിലെ കാർഷിക നയങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കണമെന്നും  അദ്ദേഹം പറഞ്ഞു

മൂല്യവർധിത ഉത്പാദന രംഗത്ത് വൈഗയിലൂടെ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്ന് അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. വൈഗയിലൂടെ പ്രചോദനം ഉൾക്കൊണ്ട അമ്പതിലധികം സംരംഭകർ ദേശീയ തലത്തിലും അന്തർ സംസ്ഥാന തലത്തിലും അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്.വൈഗയിലൂടെ വ്യാപകമായി ചക്കയുടെ നിരവധി  മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെ ചക്കയെ സംസ്ഥാന ഫലമായി സർക്കാർ  പ്രഖ്യാപിച്ചു. 

കേരളത്തിൻ്റെ പ്രകൃതിദത്ത പോഷകസമൃദ്ധമായ തേൻ ‘കേരള ഹണി’ എന്ന പേരിൽ വൈഗയുടെ വേദിയിൽ ബ്രാൻഡിങ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സംരംഭകരുടെ സംരംഭക സഹായത്തിനായി 46 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  തൃശൂർ ആസ്ഥാനമായി ആരംഭിക്കുന്ന കർഷക ക്ഷേമനിധി ബോർഡ് ഈയാഴ്ച ഉദ്ഘാടനം ചെയ്യുമെന്നും കൃഷിമന്ത്രി പറഞ്ഞു. 
പ്രത്യേകമായി തയ്യാറാക്കിയ ചേന വിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം നടത്തിയത്. വൈഗയുടെ പ്രധാന ആകർഷണമായി  നടക്കുന്ന വെർച്വൽ എക്സിബിഷന്റെ സ്വിച്ച് ഓൺകർമവും  കൃഷിവകുപ്പ് മന്ത്രി നിർവഹിച്ചു.