
ഗുരുവായൂർ ഉത്സവം: വൈദ്യുത സുരക്ഷാ ബോധവൽക്കരണ യോഗം മാർച്ച് 1 ന്
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും നടത്തുന്ന വൈദ്യുത ദീപാലങ്കാരപ്രവൃത്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ യോഗം മാർച്ച് ഒന്നിന് ചേരും. രാവിലെ 11 മണിക്ക് കുറൂരമ്മ ഹാളിൽ ചേരുന്ന യോഗം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും.

ഭരണസമിതി അംഗം സി.മനോജ് അധ്യക്ഷനാകും. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പങ്കെടുക്കും. വൈദ്യുത – ദീപാലങ്കാരപ്രവൃത്തികളുടെ നടത്തിപ്പിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കെ.എസ് ഇ ബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് വിശദീകരിക്കും. ബന്ധപ്പെട്ടവർ കൃത്യ സമയത്തെത്തി യോഗത്തിൽ പങ്കെടുക്കണമെന്ന് വൈദ്യുതാലങ്കാര സബ് കമ്മിറ്റി കൺവീനർ അറിയിച്ചു.