header 4

ഗുരുവായൂരിലെ വാഹന കുരുക്കിന് താത്കാലിക പരിഹാരമാകുന്നു.

ഗുരുവായൂർ : ഗുരുവായൂരിലെ വാഹന കുരുക്കിന് താത്കാലിക പരിഹാരമാകുന്നു ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ട് ശനി, ഞായർ ദിവസങ്ങളിൽ പാർക്കിങ്ങിനായി തുറന്നുകൊടുക്കും . ഗുരുവായൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എൻ കെ അക്ബർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ ക്ഷേത്ര നഗരിയിലെ വാഹന കുരുക്ക് അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു
കോടികൾ ചിലവിട്ട് പാർക്കിങ്ങിനായി ദേവസ്വം ഏറ്റെടുത്ത് പതീറ്റാണ്ടുകൾ ആയി ഉപയോഗിക്കാതെ വെറുതെ ഇട്ടിരിക്കുകയായിരുന്ന മായാ ബസ് സ്റ്റാൻഡിനു സമീപം വരുന്ന 20 ഏക്കറോളം സ്ഥലം വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി ഒരുക്കും . . ഗുരുവായൂർ നഗരസഭയും ദേവസ്വവും ചേർന്ന് പാർക്കിങ് ഗ്രൗണ്ടിൽ ഏതൊക്കെ സ്ഥലങ്ങളിൽ എത്ര വാഹനങ്ങൾ പാർക്ക് ചെയ്യാം എന്നതിന് ഇലക്ട്രോണിക്സ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കും. വാഹനം പാർക്ക് ചെയ്യുന്നതിനാവശ്യമായ അഡ്രസ്സൽ സിസ്റ്റം നടപ്പിലാക്കാനുള്ള സാധ്യത പരിശോധിച്ച് നടപടികൾ സ്വീകരിക്കും.ദേവസ്വം ആശുപത്രി പരിസരം, ഫയർഫോഴ്സിന് സമീപത്തുള്ള പരിസരം എന്നിവ പാർക്കിംഗിനായി ഉപയോഗിക്കാൻ യോഗത്തിൽ തീരുമാനമായി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ, സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ, ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥർ, എന്നിവരെ ഉപയോഗിച്ച് ഗതാഗത നിയന്ത്രണത്തിനുള്ള സംവിധാനമൊരുക്കും.

നഗര സഭയുടെ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം മെയ് 20ന് നാടിന് തുറന്നുകൊടുക്കും. 300 കാറുകൾക്ക് ഇവിടെ പാർക്കിങ് ലഭിക്കും മെയ് മാസത്തിനുള്ളിൽ ഗുരുവായൂരിലെ എല്ലാ റോഡുകളും പണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കും. യോഗത്തില്‍ ജില്ലാ കലക്ടർ ഹരിത വി കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) മധുസൂദനന്‍ ഐ ജെ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വിജയന്‍, അസി. പോലീസ് കമ്മീഷണര്‍ കെ ജി സുരേഷ്, റോഡ് ട്രാന്‍പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസ്, വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ സുരേന്ദ്രന്‍ ഇ ജെ, വാട്ടര്‍ അതോറിറ്റി അസി.എക്സി.എഞ്ചിനീയര്‍ ബെന്നി, പൊതുമരാമത്ത് അസി എക്സി.എഞ്ചിനീയര്‍ മാലിനി തുടങ്ങിയവർ പങ്കെടുത്തു.

Astrologer