Post Header (woking) vadesheri

കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല, 3.1 ലക്ഷം രൂപ നഷ്ടവും, പലിശയും നൽകുവാൻ വിധി.

Above Post Pazhidam (working)

തൃശൂർ : കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി.ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി.പി.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കലുള്ള കൈരളി ഫോർഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ചെന്നൈയിലുള്ള ഫോർഡ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്. സൗദാമിനി 894876 രൂപ നൽകി കാർ വാങ്ങിയിരുന്നു . ഒരു ലിറ്റർ ഡീസലിന് 32 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്.

Arya bhavan inner

Second Paragraph  Sarovaram(working)

എന്നാൽ വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാത്തതിനെ . തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തിയ പരിശോധനയിൽ ഒരു ലിറ്റർ ഡീസലിന് 19.6 കിലോമീറ്റർ മൈലേജ് മാത്രമാണ് ലഭിച്ചത് . വാഗ്ദാനം ചെയ്ത മൈലേജിൻ്റ നാല്പത് ശതമാനത്തോളം കുറവാണ് ലഭിക്കുന്നതെന്ന് കോടതി വിലയിരുത്തി. ബ്രോഷറിൽ മുപ്പത്തിരണ്ട് കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്തതു് കോടതി നിരീക്ഷിച്ചു.

Third paragraph Saravan bhavan

എതിർകക്ഷികളുടെ നടപടി അനുചിതകച്ചവട ഇടപാടാണ് എന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് സംഭവിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരമായി 1,50,000 രൂപയും യാതനകൾക്ക് പരിഹാരമായി 1,50,000 രൂപയും ചിലവിലേക്ക് 10,000 രൂപയും അടക്കം 3,10,000 രൂപയും ആയതിന് ഹർജി ഫയൽ ചെയ്ത തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

First Paragraph Jitesh panikar (working)