
വാദ്യ പ്രതിഭകൾക്ക് ആ ദരം നൽകി, ചിങ്ങ മഹോത്സവ കൂട്ടായ്മ.

ഗുരുവായൂർ : ചിങ്ങ മഹോത്സവ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ വാദ്യ പ്രതിഭകളെ ആദരിച്ചു.ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങ് ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂർ ക്ഷേത്ര കലാപുരസ്ക്കാരം നേടിയ വാദ്യ വിദ്യാൻ പെരിങ്ങോട്ചന്ദ്രൻ , അറുപതിന്റെ നിറവിലെത്തിയ ഗുരുവായൂർ ക്ഷേത്ര അടിയന്തര വാദ്യ പ്രതിഭ ഗുരുവായൂർ ശശിമാരാർ, മഞ്ജുളാൽത്തറ മേളപ്രമാണി ഗുരുവായൂർ ജയപ്രകാശ്, പഞ്ചവാദ്യ പ്രതിഭ പ്രമോദ് കൃഷ്ണ എന്നിവരെയാണ് ആദരിച്ചത്. മഹോത്സവ കമ്മിറ്റി കൺവീനർ രവിചങ്കത്ത്. ദേവസ്വം മുൻ ഡി എ ആർ . നാരായണൻ . പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകൻ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ,ഡോ. സോമസുന്ദരൻ, ശശി കേനാടത്ത് ചൊവ്വല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
