Post Header (woking) vadesheri

അക്കാദമി പുരസ്ക്കാരം നേടിയവാദ്യകലാകാരൻമാർക്ക് ആദരം

Above Post Pazhidam (working)

ഗുരുവായൂർ  : കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ ആദരം. പ്രശസ്ത വാദ്യകലാകാരൻമാരായ ഡോ. തിരുവല്ല രാധാകൃഷ്ണൻ,
ശ്രീ. പാഞ്ഞാൾ വേലുകുട്ടി എന്നിവരെയാണ് ആദരിച്ചത്. ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം
വേദിക് & കൾച്ചറൽ സെൻറർ ഡയറക്ടർ ഡോ.പി. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ സമാദാരണ സദസ്സ് ഉദ്ഘാടനം നിർവ്വഹിച്ചു. കൊമ്പ് വാദകൻ മച്ചാട് മണികണ്ഠൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.  ഗുരുവായൂർ മുരളി, പി.ടി.എ ഭാരവാഹികളായ ബാഹുലേയൻ, ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ചടങ്ങിൽ ഗുരുവായൂർ ജ്യോതിദാസ് സ്വാഗതം പറഞ്ഞു.
കക്കാട് വാദ്യകലാക്ഷേത്രം യുവ പ്രതിഭ പുരസ്കാരം നേടിയ ചെണ്ട അദ്ധ്യാപകൻ കലാമണ്ഡലം രതീഷിനും ചടങ്ങിൽ ആദരമേകി.
കലാമണ്ഡലം അനന്തകൃഷ്ണൻ , കലാനിലയം ജയകൃഷ്ണൻ, കലാനിലയം വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)