Header 1 = sarovaram
Above Pot

വധശ്രമകേസില്‍ ഗുരുവായൂർ സ്വദേശിക്ക് എട്ടര വര്‍ഷം തടവ്

ചാവക്കാട്: കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് എട്ടരവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കോട്ടപ്പടി താഴത്ത് പുരയ്ക്കല്‍ വയസ്സുള്ള രമേശി(50)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പൂക്കോട് പിള്ളക്കാട് ഉപ്പുങ്ങല്‍ വിവേകി(48)നെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ.

Astrologer

2019 മെയ് 13-ന് വൈകീട്ട് ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. രമേശിന്റെ വീടുപണിക്ക് മൂന്നര ലക്ഷം രൂപ വിവേക് കടമായി രമേശിന് നല്‍കിയിരുന്നു. ഈ തുക തിരികെ ചോദിച്ചതിലുള്ള വിരോധത്തില്‍ രമേശ് വിവേകിന്റെ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി വീട്ടിലേക്കുള്ള വഴിയില്‍ വച്ച് കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. വിവേകിന്റെ കരച്ചില്‍ കേട്ട് വിവേകിന്റെ വീട്ടുകാരും നാട്ടുകാരും ഓടിവരുന്നത് കണ്ട് പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

രക്തത്തില്‍ കുളിച്ചു കിടന്ന വിവേകിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. കേസില്‍ പ്രതികളായ മറ്റ് രണ്ടുപേരെ കോടതി വെറുതെ വിട്ടു. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആയിരുന്ന ഇ. ബാലകൃഷ്ണന്‍ പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍. രജിത് കുമാര്‍ ഹാജരായി.

Vadasheri Footer