Post Header (woking) vadesheri

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍.

Above Post Pazhidam (working)

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടിക്ക് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Ambiswami restaurant

റിട്ട. ജസ്റ്റിസ് കെ ടി തോമസ്, പി നാരായണന്‍ എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിച്ചു.ആർ എസ് എസ് താത്വികാചാര്യൻ കൂടിയായ പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു.

ആലപ്പുഴ സ്വദേശി കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് ( 92 വയസ് ) പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴ മുതുകുളം സ്വദേശിയായ ദേവകി അമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത്. വനവല്‍ക്കണം പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേവകി അമ്മ, മൂവായിരത്തോളം അപൂര്‍വ ഔഷധസസ്യങ്ങള്‍ സംരക്ഷിച്ചിരുന്നു.കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Second Paragraph  Rugmini (working)

വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് കേരളത്തിൽ നിന്നുള്ള ഈ പ്രമുഖ വ്യക്തിത്വങ്ങളെ രാജ്യം ആദരിക്കുന്നത്