
വി ഡി സതീശൻ മന്ത്രിസഭ അധികാരത്തിലേറി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്
തുടർന്ന് പി കെ കുഞ്ഞാലി കുട്ടി, രമേശ് ചെന്നിത്തല,സണ്ണി ജോസഫ്,കെ മുരളീധരൻ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ അനൂപ് ജേക്കബ്,സി പി ജോൺ, എ പി അനിൽ കുമാർ,പി സി വിഷ്ണു നാഥ് എൻ ഷം സുദ്ധീൻ,ബിന്ദു കൃഷ്ണ, കെ എം ഷാജി, പി കെ ബഷീർ,വി ഇ അബ്ദുൽ ഗഫൂർ, ടി സിദ്ധിഖ്, കെ എ തുളസി,ഒ ജെ ജനീഷ് തുടങ്ങിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു രണ്ട് പേരൊഴികെ എല്ലാവരും ദൈവ നാമത്തിൽ ആണ് സത്യ പ്രതിജ്ഞ ചെയ്തത്, ആർ എസ് പി യിലെ ഷിബു ബേബി ജോണും, സി എം പി യിലെ സി പി ജോണും സഗൗരവം ആണ് പ്രതിജ്ഞ എടുത്തത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.
