Header 1 vadesheri (working)

കോൺഗ്രസിനെ മൃദുഹിന്ദുത്വ വാദികളായി ചിത്രീകരിക്കുന്നവർ ചരിത്രം പഠിക്കാത്തവർ: എം.എം. ഹസൻ

Above Post Pazhidam (working)

ഗുരുവായൂർ : കുറിയിട്ട കോൺഗ്രസുകാരെ പകൽ കോൺഗ്രസും രാത്രി ബി.ജെ.പിയുമെന്ന് ആക്ഷേപിക്കുന്നവർ യഥാർഥത്തിൽ ഹിന്ദുത്വത്തെ ആളികത്തിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കോൺഗ്രസിനെ മൃദുഹിന്ദുത്വവാദികളായി ചിത്രീകരിക്കുന്നവർ കോൺഗ്രസിൻറെ ചരിത്രം പഠിക്കാത്തവരാണെന്നും ഹസൻ പറഞ്ഞു.

First Paragraph Rugmini Regency (working)

മുൻ എം.എൽ.എയും, കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. വി. ബാലറാമിന്റെ അനുസ്മരണ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദനക്കുറിയെ മൃദുഹിന്ദുത്വവുമായി ബന്ധിപ്പിക്കുന്നത് ബി.ജെ.പിയെ സഹായിക്കുമെന്ന എ.കെ. ആൻറണിയുടെ പ്രസ്താവന പൂർണമായും ശരിയാണ്. ഹിന്ദു സംസ്കാരം ശരിയായി പ്രതിഫലിച്ച പാർട്ടിയാണ് കോൺഗ്രസ്. ഹിന്ദു മതത്തിന്റെ വിശാല കാഴ്ചപ്പാടാണ് മറ്റ് മതങ്ങളുടെ സംഗമഭൂമിയായി രാജ്യത്തെ മാറ്റിയതതെന്ന് ഓർക്കണം. ഹിന്ദു മത നവീകരണവും കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായിരുന്നുവെന്നും ഹസ്സൻ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് കരസ്ഥമാക്കിയ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ്. ഫസലുൽ അലിയെ എം.എം ഹസ്സൻ ഉപഹാരം നൽകി ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ വിദ്യാഭ്യാസ സഹായധന വിതരണ ഉദ്‌ഘാടനം . ഒ. അബ്ദുറഹിമാൻ കുട്ടിയും ,ചികിത്സ സഹായധന വിതരണ ഉദ്‌ഘാടനം . ജോസഫ് ചാലിശ്ശേരിയും നിർവഹിച്ചു. പെൻഷൻ വിതരണത്തിന്റെ ഉദ്‌ഘാടനം . എം.കെ അബ്ദുൽ സലാം നിർവഹിച്ചു.

പി.ടി അജയ്‌മോഹൻ, മിസ്‌രിയ മുസ്താക്കലി, എം.വി ഹൈദരാലി, വി വേണുഗോപാൽ, സി മുസ്‍താക്കലി, കെ.ജെ ചാക്കോ, കെ.പി ഉദയൻ, കെ.ഡി വീരമണി, പി.കെ ജമാലുദ്ധീൻ, എച്ച്.എം നൗഫൽ, നിഖിൽ ജി കൃഷ്ണൻ, ജി.കെ പ്രകാശൻ, ടി.എൻ മുരളി, ബീന രവിശങ്കർ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്‌ സ്വാഗതവും, ട്രസ്റ്റ് ട്രഷറർ ശിവൻ പാലിയത്ത് നന്ദിയും പറഞ്ഞു