
“യുട്ടെഫ് ” കൺവെൻഷൻ നടത്തി.

ചാവക്കാട് : യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ
ഐക്യവേദിയായ “യുട്ടെഫ് ” ഗുരുവായൂർ ഏരിയ കൺവെൻഷൻ നടത്തി.
ഡി സി സി തൃശൂർ ജില്ലാ സെക്രട്ടറി
ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം എ സമദ് മുഖ്യ പ്രഭാഷണം നടത്തി.

കഴിഞ്ഞ 10 വർഷക്കാലമായി മുടങ്ങിക്കിടക്കുന്ന സർക്കാർ ജീവനക്കാർക്ക് ലഭ്യമാവേണ്ട അവകാശങ്ങൾ
ലഭ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാനും 85 + വോട്ടേഴ്സിന്റെയും , ഭിന്ന ശേഷി വോട്ടേഴ്സിൻ്റേയും ഹോം വോട്ടിങ്ങിൽ സഹായിക്കാനും തീരുമാനിച്ചു. എൻ ജി ഒ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം യൂനസ് അധ്യക്ഷത വഹിച്ചു.

യു ഡി എഫ് കൺവീനർ ആർ പി ബഷീർ, വിവിധ സംഘടനാ നേതാക്കളായ കെ കെ ശ്രീകുമാർ, കെ പി സൈമൺ, നജീബ് (കെ പി എസ് ടി എ ) , എം എ സാദിഖ്, മുഹ്സിൻ പാടൂർ, സി അനസ് ബാബു, കെ എ ഷബന (കെ എ ടി എഫ് ), എം എ ജാബിർ, ടി എം മുബാറക്ക്, എ എ സിറാജുദ്ദീൻ ( കെ എസ് ടി യു ), സാലിഹ്, വി സജിത( കെ എച്ച് ടി യു ), അബ്ദുല്ല കൊച്ചിക്കാരൻ, ടി എം ഷൗകത്തലി ( എസ് ഇ യു) എന്നിവർ സംസാരിച്ചു.
എസ് ഇ യു സംസ്ഥാന സെക്രട്ടറിമാരായ ബീരു പി മുഹമ്മദ് സ്വാഗതവും കെ കെ അലി മോൻ നന്ദിയും പറഞ്ഞു.

