
ഗുരുവായൂർ അർബൻ ബാങ്കിനെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍: ഭരണസമിതി
ഗുരുവായൂർ : ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ബ്ലാങ്ങാട് ശാഖയിൽ പണയം വെച്ച സ്വർണത്തിന് പകരം മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തിൽ ബാങ്ക് ഭരണസമിതിക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭരണ സമിതി ചെയർമാൻ കെ.ഡി. വീരമണി ഡി.ജി.എം പി.എഫ്. വിൽസൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബാങ്കിനെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണ്.
വി കെ ബാലൻ റോഡിൽ താമസിക്കുന്ന സുരജ മോഹന്‍ദാസ് ബ്ലാങ്ങാട് ബ്രാഞ്ചില്‍ പണയം വെച്ച സ്വര്‍ണം മുക്കുപണ്ടമായി മാറിയത് കണ്ടെത്തിയത് ബാങ്ക് തന്നെയാണെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശാഖാ മാനേജര്‍ വിനീത്, അപ്രൈസര്‍ സുനീഷ് സുകുമാരന്‍ എിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ചാവക്കാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സുരജ മോഹന്‍ദാസ് പണയം വെച്ച 17 ഇനങ്ങളായുള്ള 167 ഗ്രാം സ്വര്‍ണമാണ് പരിശോധനയില്‍ വ്യാജമെന്ന് കണ്ടത്. നിശ്ചിത തീയതിയില്‍ പുതുക്കാനെത്താതിരുന്നപ്പോള്‍ നടത്തിയ പതിവ് പരിശോധനയിലാണ് സ്വര്‍ണം വ്യാജമാണെന്ന് കണ്ടെത്തിയത്.
സുരജയെ ബാങ്കിലേക്ക് വിളിച്ച് പണയ വസ്തു കാണിച്ചപ്പോള്‍ ഇത് താന്‍ പണയം വെച്ചതല്ലെന്ന് അറിയിക്കുകയും ചെയ്തു. സുരജ പണയം വെച്ച സ്വര്‍ണമല്ല ഇപ്പോഴുള്ള കവറില്‍ ഉള്ളതെന്ന് ബാങ്കിനും ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണയം വെച്ച സമയത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം സഹകരണ വകുപ്പ് അധികൃതര്‍ക്കും റിസര്‍വ് ബാങ്ക് അധികൃതര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാവക്കാട് പൊലീസിലും പരാതി നല്‍കി. പണയക്കാരിയുടെ സ്വര്‍ണം നഷ്ടപ്പെടില്ലെന്നും ഇക്കാര്യത്തില്‍ ബാങ്കിന് ഉത്തരവാദിത്വമുണ്ടെന്നും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിനെ തകർക്കാനുള്ള പ്രചരണങ്ങൾ ചിലർ നടത്തുന്നതായും പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ, ഡയറക്റ്റർമാരായ ആന്റോ തോമസ്, അരവിന്ദൻ പല്ലത്ത്, സ്റ്റീഫൻ , കെ.വി സത്താർ, നിഖിൽ ജി കൃഷ്ണൻ, അജയ് കുമാർ, എ.കെ ഷൈമിൽ, ബിനീഷ്, സുബൈദ, സുമി കെ.എസ്, ഷോബി ഫ്രാൻസിസ്, പ്രസാദ് പോൾ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു