Post Header (woking) vadesheri

യു.പിയിൽ സത്‌സംഗിൽ ഉണ്ടായ തിക്കിലും തിരക്കിലും ​പെട്ട് 107 പേർ മരിച്ചു.

Above Post Pazhidam (working)

ലഖ്നോ: യു.പിയിൽ സത്‌സംഗിൽ ഉണ്ടായ തിക്കിലും തിരക്കിലും ​പെട്ട് സ്ത്രീകൾ ഉൾപ്പടെ 107 പേർ മരിച്ചു. ഹാത്റാസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അപകടമുണ്ടായത്. ബോലേ ബാബ സംഘടിപ്പിച്ച സത് സംഗിൽ വൻ ഭക്ത ജനാവലിയാണ് പങ്കെടുത്തത് തിക്കിലും തിരക്കിലും പെട്ടാണ് അപകടം സംഭവിച്ചത് മരിച്ചവരിൽ ഭൂരിഭാഗവതും സ്ത്രീകൾ ആണെന്നാണ് വിവരം . മരണ സംഖ്യ ഇനിയും ഉയരുമെന്ന് ഭയക്കുന്നു

Ambiswami restaurant

നിരവധി മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. . ചിലർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഗ്ര എ.ഡി.ജി അലിഗഢ് കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികതലത്തിലുള്ള ഉദ്യോഗസ്ഥരും എമർജൻസി ടീമും ഇവിടേക്ക് എത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Second Paragraph  Rugmini (working)

എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അവർ വ്യക്തമാക്കി.അതേസമയം, സംഭവത്തിൽ അനുശോചനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഉടൻ സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.

Third paragraph