ഗുരുവായൂരിന്റെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിനെ അനുസ്മരിച്ചു
ഗുരുവായൂര്‍:ഗുരുവായൂരിന്റെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച സംഘടിപ്പിച്ച അനുസ്മരണ സദസ്സ് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ഗുരുവായൂരില്‍ പുതൂരിന്റെ സ്മാരകം യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു .നഗരസഭാ വായനശാലാ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസിൽ .നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്.രേവതി അധ്യക്ഷയായി.
ജനു ഗുരുവായൂര്‍ ആമുഖ പ്രഭാഷണം നടത്തി.പി.വി.മുഹമ്മദ് യാസിന്‍,ശേഖര്‍ തേര്‍ളി,ഷാജു പുതൂര്‍,റഹ്മാന്‍ തിരുനെല്ലൂര്‍,പി.ഐ.ആന്റോ,രവി ചങ്കത്ത്,വി.പി.ഉണ്ണികൃഷ്ണന്‍,ബാലന്‍ വാറണാട്ട്,സജീവന്‍ നമ്പിയത്ത് എന്നിവര്‍ പ്രസംഗിച്ചു. ശ്രീകൃഷ്ണ സ്‌ക്കൂളിലെ മികച്ച മലയാളം വിദ്യാര്‍ഥികള്‍ക്ക് പുതൂരിന്റെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റും പുതൂര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്.