Post Header (woking) vadesheri

ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം

Above Post Pazhidam (working)

ഗുരുവായൂര്‍: ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം. ഉത്സവ പ്രതീതി തീര്‍ത്ത് ഹരിനാമ കീര്‍ത്തനങ്ങളോടെ ഭക്തജനസഹസ്രംആഘോഷിച്ചു . സ്വര്‍ണ്ണകോലത്തോടെ, മൂന്നാനകളോടുകൂടി തിരുവല്ല രാധാകൃഷ്ണനും, സംഘവും അകമ്പടി സേവിച്ച മേളപെരുക്കത്തില്‍ രാവിലെ നടന്ന പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയും, ഉച്ചയ്ക്ക് കരിയൂര്‍ നാരായണന്‍ നമ്പൂതിരിയും, കലാമണ്ഡലം നടരാജ വാരിയരും നയിച്ച പഞ്ചവാദ്യ തിമര്‍പ്പില്‍ നടന്ന ഉച്ചശീവേലിക്കും , രാത്രി വിളക്കെഴുന്നെള്ളിപ്പിനും കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ സ്വര്‍ണ്ണകോലം ശിരസ്സിലേറ്റി , ബലറാമും, ഗോപാലകൃഷ്ണനും പറ്റാനകളായി.

Ambiswami restaurant

. നിര്‍മ്മാല്ല്യ ദര്‍ശനം മുതല്‍ ഉച്ചപൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരേയും, ഉച്ചയ്ക്ക് തുറന്ന ക്ഷേത്ര നട രാത്രി വൈകി അടയ്ക്കുന്നതുവരേയും ഭക്തജന പ്രവാഹം ഗുരുപവനപുരിയിലേയ്ക്ക് ഒഴുകി എത്തുകയായിരുന്നു. ശ്രീകൃഷ്ണ ജന്മദിനാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍, ജ്യേഷ്ഠ സഹോദരനായ ശ്രീബലരാമ ദേവന്‍ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ നിന്നും ഗുരുപവനപുരിയിലേയ്ക്ക് പൂത്താലവും, ബലരാമ ഗോപികാ-വേഷധാരികളായ ബാലികാ ബാലന്മാരുമായി എത്തിയതോടെ, ഗുരുപവനപുരി വൃന്ദാവനമായി മാറി.

Second Paragraph  Rugmini (working)

ഗുരുവായൂര്‍ ക്ഷേത്ര മുറ്റത്തെത്തിയ ബലരാമ നെ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും, ഭരണസമിതി അംഗങ്ങളും നിറപറയും, നിലവിളക്കുമായി സ്വീകരിച്ചു. നെന്മിനി ബലരാമ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട സഹോദര സംഗമത്തിന്, നെന്മിനി ബലരാമ ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി എ.വി. പ്രശാന്ത്, പ്രസിഡണ്ട് പി. പുരുഷോത്തമ പണിക്കര്‍, ജോ: സെക്രട്ടറി എസ്.വി. ഷാജി, വൈസ് പ്രസിഡണ്ട് മുകുന്ദരാജ, ട്രഷറര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Third paragraph

ദേവസ്വം ഹെൽത്ത് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഭാരം വിതരണവും നടന്നു . രാവിലെ മുതൽ കിഴക്കേ നടപന്തലിലും തെക്കേ നടപന്തലിലും വരിനിന്ന ഭക്തർക്കും പ്രസാദ ഊട്ടിനായി വരിനിന്ന ഭക്തർക്കും സംഭാരം നൽകി.രണ്ടായിരം ലിറ്ററോളം സംഭാരമാണ് വരിനിന്ന ഭക്തർക്ക് ക്ഷീണമകറ്റാൻ നൽകിയത്.

കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയാണ് ദേവസ്വം അധികൃതര്‍ ഒരുക്കിയത്. അന്നലക്ഷ്മി ഹാളിലും, അതിനോട് ചേര്‍ന്നുള്ള പന്തലിലും, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലുമായി ഇരുപതിനാ യിരത്തിലേറെ ഭക്തര്‍ പിറന്നാള്‍ സദ്യയില്‍ പങ്കുകൊണ്ടു. . ഭഗവൽ ദ ര്‍ശനത്തിനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷ്, ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ: കെ.ഗിരി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഗുരുവായൂരില്‍ ഒരുക്കിയിരുന്നത്