Post Header (woking) vadesheri

ഉണ്ണി ഗുരുക്കളുടെ നിര്യാണം, നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : നാടിന്റെ അഭിമാനമായിരുന്ന വല്ലഭട്ട കളരി ഗുരുക്കള്‍ ശങ്കരനാരായണമേനോന്റെ നിര്യാണത്തിൽ ചാവക്കാട് നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു.നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, കൗൺസിലർമരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി സത്താർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ടി ശിവദാസൻ, സുരേഷ് കുമാർ ഇ. പി, പി. കെ സെയ്താലിക്കുട്ടി,ഷാഹു,തോമസ് ചിറമേൽ, അരവിന്ദൻ പല്ലത്ത്, ബൈജു. കെ.ആർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Second Paragraph  Rugmini (working)

അതെ സമയം പത്മശ്രീ ലഭിച്ച ഗുരുക്കൾക്ക് ഒരു പൗര സ്വീകരണം നൽകാൻ അധികൃതർ തയ്യാറാകാതിരുന്നത് അദ്ദേഹത്തിന് സ്വകാര്യ ദുഃഖ മായി അവശേഷിച്ചു . ഗുരുക്കളുടെ രാഷ്ട്രീയ നിലപാടുകൾ ആകാം സ്വീകരണം നൽകുന്നതിൽ നിന്നും അധികൃതരെപിന്മാറ്റിയതെന്നാണ് ശിഷ്യർ സംശയിക്കുന്നത് .പ്രവാസി കൂട്ടയ്മയായ “നമ്മൾ ചാവക്കാട്ടുകാർ” മാത്രമാണ് പേരിനെങ്കിലും ഒരു സ്വീകരണം സംഘടിപ്പിച്ചത്

Third paragraph