Post Header (woking) vadesheri

ഉന്നവിജയം നേടിയ വിദ്യാർഥികളെ  അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യ ത്തിൽ ഉന്നത വിജയം നേടിയവർക്ക് വർക്ക് അബ്ദുൽകരീം ഹാജി അവാർഡും,  അഷറഫ് അവാർഡും വിതരണം ചെയ്തു, ഡോ: നമിത, പി.എസ്.സി.റാങ്ക് ഹോൾഡർ ഷാഫി നെയ്മി,ബി.എഡ് റാങ്ക് ഹോൾഡർ തെസ്നീം സെക്കറിയ,ബി.എസ്.സി റാങ്ക്ഹോൾഡർ സാജിത സെലാം എന്നിവരേയും ആദരിച്ചു, പതിനഞ്ച് വർഷം ട്രസ്റ്റ് ഓഫീസ് സെക്രട്ടറിയായി വിരമിച്ച എം.അബ്ദുൽ നാസറിന് യാത്രയപ്പും നൽകി.

Ambiswami restaurant


വൈസ് പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ കെ.എച്ച്.താഹിർ സ്വാഗതവും, ഡോ: തെസ്‌ലിം ( സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ) ഉൽഘാടനവും,കെ.കെ. മുബാറക്ക് (ചാവക്കാട് വൈസ് ചെയർമാൻ) മുഖ്യാതിഥിയും,ഡോ: അബ്ദുൽ ലെത്തീഫ് ഹൈത്തമി ( മണത്തല മുദരിസ്),ട്രസ്റ്റീ കെ.കെ.സിദ്ധീഖ്,മെമ്പർ സി.കെ മുഹസ്സിൻ,ഓഫീസ് സെക്രട്ടറി ഷാഹിന,സബ്കമ്മറ്റി അംഗങ്ങളായ അബൂബക്കർ ഹാജി, ബഷീർ,കോയ,സഫർഖാൻ,അഷ്കർ, ഷാജി,ഷെമീം എന്നിവർ പങ്കെടുത്തു, ചടങ്ങിൽ ചീഫ് കോഡിനേറ്റർ റ്റി.എം. മൊയ്ദീൻഷ നന്ദി പ്രകടനം നടത്തി.