പൂർത്തിയാകാത്ത ഗുരുവായൂർ അഴുക്കുചാൽ പദ്ധതി, റീത്ത് വെച്ച് ബി ജെ പി പ്രതിഷേധിച്ചു

">

ഗുരുവായൂർ: നഗരസഭയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 44 വർഷങ്ങൾക്കു മുൻ മ്പ്..ആരംഭിച്ച അഴുക്കുചാൽ പദ്ധതി ഉടൻ പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് ചക്കംകണ്ടത്ത് 5 കോടി ചിലവിൽനിർമ്മിച്ച പ്ലാന്റിൽ റീത്ത് വെച്ച് ബി ജെ പി പ്രതിഷേധിച്ചു തൈക്കാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം ബി ജെ പി നഗരസഭാ പ്രസിഡന്റ് മനീഷ് കുളങ്ങര ഉൽഘാടനം ചെയ്തു … ബിജു പട്ട്യാമ്പുള്ളി അധ്യക്ഷത വഹിച്ചു.. 10 കോടി രൂപ ചിലവഴിച്ച അഴുക്കുചാൽ പദ്ധതി ഉടൻ പൂർത്തികരിച്ച് ചക്കം കണ്ടത്തെ ജനങ്ങളെ.. ഒഴുകിയെത്തുന്ന മാലിന്യങ്ങളിൽ നിന്ന് രക്ഷിക്കണമെന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കഴിയാത്ത രീതിയിലേക്ക് വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളെ തള്ളിവിട്ട എൽ ഡി എഫ് ജനങ്ങളോട് മാപ്പു പറയണമെന്നും, പ്ലാന്റിന്റെ ഇപ്പോഴത്തെ സ്ഥിതി ജനങ്ങളോട് വിശദീകരിക്കണമെന്നും, മുഖ്യ പ്രഭാഷണം നടത്തിയ ബി ജെ പി നഗരസഭാ ജനറൽ സെക്രട്ടറി സുഭാഷ് മണ്ണാരത്ത് അവശ്യപ്പെട്ടു.. പ്രതിഷേധത്തിൽ സുജിത്ത് പാണ്ടാരിക്കൽ, പി.വി ജയപ്രകാശൻ, അഭിരാജ് പാലുവായ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors