Above Pot

അടിപ്പാത നിർമിക്കാൻ ഗുരുവായൂർ ക്ഷേത്രം സ്ഥലം, ഹൈക്കോടതി സ്റ്റേ ചെയ്തു

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത നിർമിക്കാൻ ഗുരുവായൂർ ക്ഷേത്രം സ്ഥലം വിട്ടു കൊടുത്ത ദേവസ്വം ഭരണ സമിതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു . ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ ,സോഫി കെ തോമസ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ആണ് സ്റ്റേ നൽകിയത് . ഇത് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ ഗുരുവായൂർ ദേവസ്വത്തിനും ഗുരുവായൂർ നഗര സഭയ്ക്കും ഹൈക്കോടതി നിർദേശം നൽകി .

First Paragraph  728-90

തിരുവെങ്കിടം അടിപ്പാത നിർമാണത്തിനായി തിരുത്തിക്കാട്ട് പറമ്പിലെ 9 .62 സെന്റ് ഭൂമിയാണ് കഴിഞ്ഞ ദിവസം ദേവസ്വം നഗരസഭക്ക് കൈമാറിയത് . ക്ഷേത്ര സ്വത്തുക്കൾ അന്യാധീന പ്പെടുത്തരുത് എന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച അഡ്വ സജിത്ത് കുമാർ മുഖേന ആർ വി ബാബു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത് .

Second Paragraph (saravana bhavan

നേരത്തെ ചാവക്കാട് ദ്വാരക ബീച്ചിലെ ദേവസ്വം ഭൂമിയിൽ നിന്നും സ്വകാര്യ റിസോർട്ടിലേക്ക് റോഡ്നിർമിക്കാൻ ദേവസ്വം സ്ഥലം വിട്ടു നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഒരു സംഘടന ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് നഗരസഭക്ക് സ്ഥലം വിട്ടു കൊടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്