Above Pot

യുഡിഎഫ് ഗുരുവായൂരിൽ സഹകരണ ഭരണ സമിതി സംഗമം നടത്തി.

ഗുരുവായൂർ : കെ മുരളീധരന്റെ വിജയം ഉറപ്പിക്കുന്നതിനായി ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സഹകരണ ഭരണ സമിതി സംഗമം റൂറല്‍ ബാങ്ക് ഹാളില്‍ ഡി സി സി സെക്രട്ടറി അഡ്വ.ടി എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സംഗമത്തിൽ തെരഞ്ഞെടുപ്പ് ചെയര്‍മാന്‍ സി എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. റൂറല്‍ ബാങ്ക് ബാങ്ക് പ്രസിഡന്റ് സി എ ഗോപ പ്രതാപന്‍ അധ്യക്ഷത വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ കെ ഡി വീരമണി, വൈസ് ചെയര്‍മാന്‍ ആര്‍ എ അബൂബക്കര്‍, ഒരുമനയൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എ ടി മുജീബ,് കാര്‍ഷിക ഭൂ പണയ ബാങ്ക് പ്രസിഡന്റ് എച്ച് എം നൗഫല്‍, തിരുവത്ര സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ഫസീന, റൂറല്‍ ബാങ്ക് വൈസ് പ്രസിന്റ് പി വി ബദറുദ്ധീന്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി കെ അബൂബക്കര്‍, റാഫി വലിയകത്ത്, ആന്റോ
തോമസ്, ജോയി,കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.ബാങ്ക് സഹകാരികളെ നേരില്‍ കണ്ട് മുരളിക്കായി പ്രചരണം നടത്താനും ബൂത്തുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കാനും തീരുമാനിച്ചു