Above Pot

മതേതരത്വവും ഭരണ ഘടനയും സംരക്ഷിക്കപ്പെ ടണമെങ്കിൽ കോൺഗ്രസ്‌ അധികാരത്തിൽ വരണം

ഗുരുവായൂർ :ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻക്ഷൻ കെ.പി.സി.സി.സെക്രട്ടറി പി.ടി അജയമോഹൻ ഉൽഘാടനം ചെയ്തു -.ഇന്ത്യയിൽ ജനാധിപത്യവും, മതേതരവും, ഭരണഘടനയും സംരക്ഷിക്കപ്പെടണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സർക്കാർ വരേണ്ടതാണെന്നും, അതിന് പ്രിയ സാരഥി കെ.മുരളീധരനെ ലോകസഭയിലേക്ക് തെരെഞ്ഞെടുക്കണമെന്നും, സമകാലീന സംഭവങ്ങൾ അതാണ് നമ്മെ ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാ കമ്മ്യുണിറ്റി ഹാളിൽ ചേർന്ന ഗുരുവായൂർ മണ്ഡലം യൂ.ഡി.എഫ്. തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു. പി.ടി.അജയ് മോഹൻ.

First Paragraph  728-90

Second Paragraph (saravana bhavan

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ അഡ്വ.ടി.എസ്.അജിത്, അരവിന്ദൻ പല്ലത്ത്, സി.എ.ഗോപപ്രതാപൻ, കെ.പി ഉദയൻ ,ആർ.വി.ജലീൽ, ആർ.രവികുമാർ , പ്രതീഷ് ഓടാട്ട്, സി.എസ് സൂരജ്, നിഖിൽജി കൃഷ്ണൻ, കെ.പി.എ.റഷീദ്, രേണുകാ ശങ്കർ, കെ.കെ.രഞ്ജിത്, ബാലൻ വാറണാട്ട്, പ്രിയ രാജേന്ദ്രൻ, ബിന്ദു നാരായണൻ എന്നിവർ സംസാരിച്ചു.

ഒ.കെ.ആർ.മണികണ്ഠൻ ( ചെയർമാൻ), ആർ.വി.ജലീൽ, പ്രതീഷ് ഒടാട്ട് (ജനറൽ കൺവീനർമാർ), ശശി പട്ടത്താക്കിൽ (ഖജാൻജി) എന്നിവരടങ്ങിയ വിപുലമായ തെരെഞ്ഞെടുപ്പ് കമ്മിററി രൂപീകരിയ്ക്കുകയും ചെയ്തു.വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് എത്തിചേർന്നവർക്ക് കൺവെൻഷനിൽ അംഗത്വം നൽകി സ്വീകരണവും നൽകി.