Post Header (woking) vadesheri

ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റൽ, ഹൈക്കോടതി നോട്ടീസ് അയച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: ഡിസം: 11 ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭഗവാന്റ ഉദയാസ്തമന പൂജ ഒഴിവാക്കിയ ദേവസ്വം തീരുമാനത്തെ ചോദ്യംചെയ്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രി കുടുംബാംഗങ്ങള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്ത്രി കുടുംബത്തിലെ ഒമ്പത് പേര്‍ചേര്‍ന്ന് നല്‍കിയ ഹര്‍ജി, ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Ambiswami restaurant

ഈ വിഷയത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിനോട് ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചതായും അറിയുന്നു. ദേവസ്വത്തിന്റെ ഈ തീരുമാനത്തിനെതിരെ ഭക്തജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ദേവസ്വത്തിന്റെ ഈ തീരുമാനം ഗുരുവായൂര്‍ ക്ഷേത്രത്തിലെ കടുത്ത ആചാര ലംഘനമാണെന്ന് ആരോപിച്ചാണ് തന്ത്രി കുടുംബാഗങ്ങള്‍ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

ഏകാദശി നാളിലെ പരമ പവിത്രമായ ഉദയാസ്തമന പൂജ ഒഴിവാക്കിയത് അതി രഹസ്യമായി നടത്തിയ ഒറ്റ രാശി പ്രശ്‌നത്തിലൂടേയാണെന്ന് ഭക്തജനങ്ങള്‍ ആരോപിയ്ക്കുന്നു. ഗുരുവായൂര്‍ ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളില്‍ ദേവഹിതം തേടുന്ന ഒറ്റ രാശി പ്രശ്‌നം, ക്ഷേത്ര മുഖ മണ്ഡപത്തിലാണ് നടത്തേണ്ടതെന്നും, ഈ ആചാരവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലംഘിക്കപ്പെട്ടതായും ഭക്തര്‍ ആരോപിച്ചു. ഗുരുവായൂര്‍ ഏകാദശി മഹത്തായ പ്രതിഷ്ഠാ ദിനത്തിലാണ് ആചരിക്കുന്നത്. ശ്രീശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയ പൂജാവിധിയാണ് വൃശ്ചിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഗുരുവായൂര്‍ ഏകാദശി ദിനത്തിലെ ഉദയാസ്ഥമന പൂജ. ബ്രഹ്മാവ്, സുതപസ്സ്, കശ്യപന്‍, വാസുദേവര്‍ ഒടുവില്‍, ശ്രീകൃഷ്ണ ഭഗവാന്റെവരെ പുണ്യപൂജ ഏറ്റുവാങ്ങിയ പാതാളാഞ്ജന നിര്‍മ്മിതമായ അതി മഹത്തായതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് ആട്ട വിശേഷ വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ വെളുത്ത ഏകാദശി പുണ്യ നാളിലാണെന്നും ഭക്തജനങ്ങള്‍ വിശ്വസിയ്ക്കുന്നു.

Second Paragraph  Rugmini (working)

ഭൂലോക വിജ്ഞാനത്തിന്റെ ഉറവിടമായ ദേവഗുരു ബൃഹസ്പതിയും, ജീവാത്മാവിന്റെ ഉറവിടമായ വായുഭഗവാനും ചേര്‍ന്നാണ് ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ പുണ്യം നിറഞ്ഞ വിഷ്ണു വിഗ്രഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ഈ അതി മഹത്തായ പ്രതിഷ്ഠ നടത്തിയതിനാലാണ് ഗുരുവായൂര്‍ എന്ന സ്ഥലനാമം ഉണ്ടായതെന്നം വിശ്വാസിച്ചുവരുന്നു. ശരിയായ പേര് ഗുരുപവന പുരിയെന്നാണ്. ഗുരുവും, വായുവും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ ഭൂമിയിലെ ഏറ്റവും പുണ്യവും, പവിത്രതയും, വിശുദ്ധിയും, സമാധാനവും, ശാന്തിയും, സംതൃപ്തിയും, ആനന്ദവും, ക്ഷേമവും, നിര്‍വൃതിയും, മോക്ഷവും നിറഞ്ഞ് കവിഞ്ഞ് തുളുമ്പുന്ന സ്വര്‍ഗ്ഗീയ കേന്ദ്രം. ഏകാദശി ഉദയാസ്തമന പൂജക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്മീ ദേവിയുടെ പതിനെട്ട് വ്യത്യസ്ഥ ദിവ്യ ചൈതന്യ രൂപങ്ങളെ സാംക്ഷീകരിക്കുന്ന ഏറ്റവും പവിത്രമായ ആചാര അനുഷ്ഠാന പുണ്യ കര്‍മ്മമാണ് ഗുരുവായൂര്‍ ഏകാദശി നാളിലെ വിശുദ്ധി നിറഞ്ഞ ഭഗവാന്റെ ഉദയാസ്തമന പൂജ.

Third paragraph

ശ്രീ ഗുരുവായൂരപ്പ ഭഗവാന് ഏറ്റവും പ്രിയങ്കരമായ പൂജാവിധിയാണ് പ്രതിഷ്ഠാ നാളിലെ ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജയെന്നും ഭക്തര്‍ വിശ്വസിച്ചുവരുന്നു. വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തില്‍ നടത്തിവന്നിരുന്ന ഉദയാസ്ഥമന പൂജയ്ക്ക് പകരമായി, തുലാമാസത്തിലെ ഏകാദശി ദിനമായ നവം: 12 ന് ഉദയാസ്തമന പൂജ നടത്താനുള്ള ദേവസ്വം തീരുമാനം തികഞ്ഞ ആചാര ലംഘനമാണെന്നും ഭക്തര്‍ ആരോപിച്ചു. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശി നാളിലെ പവിത്രമായ ഭഗവാന്റെ ഉദയാസ്തമന പൂജ, ഗുരുവായൂര്‍ ദേവസ്വം ഒഴിവാക്കിയ തീരുമാനം പുന: പരിശോധിച്ച് പഴയപടിതന്നെ തുടരണമെന്നാണ് ഭക്തജനങ്ങളുടേയും ആവശ്യം.