Post Header (woking) vadesheri

ഉദയ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

Above Post Pazhidam (working)

ചാവക്കാട് : ഈ വർഷത്തെ “ഉദയ സാഹിത്യ പുരസ്‌കാരം 2024” ഇരട്ടപ്പുഴ രാമി റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ചു എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി സമ്മാനിച്ചു.

Ambiswami restaurant

ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം നോവൽ – നിഴൽപ്പോര്, വിനീഷ് കെ.എൻ; ചെറുകഥ – കാലൊടിഞ്ഞ പുണ്യാളൻ, ഷനോജ് ആർ ചന്ദ്രൻ; കവിത – രാഷ്ട്രമീ-മാംസ, ശൈലൻ എന്നിവരുടെ കൃതികൾക്കാണ് ലഭിച്ചത്.

അവാർഡ് ജേതാക്കൾക്ക് 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകി.

Second Paragraph  Rugmini (working)

വായനശാല പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷത വഹിച്ച സാഹിത്യസദസ്സിൽ ഗുരുവായൂർ മുൻ എംഎൽഎയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെവി അബ്ദുൽ ഖാദർ മുഖ്യാതിഥിയായും , പ്രമുഖ സിനിമ സംവിധായകൻ കെ. ബി. മധു വിശിഷ്ടാതിഥിയായും പങ്കെടുത്തു.

പുരസ്കാര സമിതി ചെയർമാൻ നളിനാക്ഷൻ ഇരട്ടപ്പുഴ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു.

Third paragraph

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് നബീസകുട്ടി വലിയകത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, മിസിരിയ മുസ്താഖലി, മൂക്കൻ കാഞ്ചന, പ്രസന്ന ചന്ദ്രൻ, എം. എസ്. പ്രകാശൻ, സി. കെ. രാധാകൃഷ്ണൻ, സതീഭായി, എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഉദയ സാഹിത്യ പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി സുബൈർ ചക്കര നന്ദിയും പറഞ്ഞു.

സാഹിത്യ അവാർഡ് വിതരണത്തിന് ശേഷം ഉദയ വായനശാല വനിതവേദിയുടെയും ബാലവേദിയുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.