Post Header (woking) vadesheri

ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥ് വിഷം അകത്തു ചെന്ന് മരിച്ച നിലയിൽ.

Above Post Pazhidam (working)

തൃശൂര്‍ |: ട്രാന്‍സ്മാന്‍ ആയി അറിയപ്പെടുകയും പിന്നീട് ബോഡി ബില്‍ഡറായി പ്രശസ്തി നേടുകയും ചെയ്ത പ്രവീണ്‍നാഥ് (25) വിഷം അകത്തു ചെന്ന് മരിച്ച . പാലക്കാട് എലവഞ്ചേരി സ്വദേശിയായ പ്രവീണ്‍നാഥ് കഴിഞ്ഞ പ്രണയദിനത്തില്‍ ട്രാന്‍സ് വുമണായ റിശാന ഐശുവുമായി വിവാഹം ചെയ്തിരുന്നു. ഇവരുമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് സൂചന. തൃശൂര്‍ അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

Ambiswami restaurant

തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സിലിരിക്കെയാണ് മരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ കേരള ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന രീതിയില്‍ അറിയപ്പെട്ടിരുന്ന പ്രവീണ്‍ കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയായിരുന്നു.
രണ്ട് വര്‍ഷത്തെ പ്രണയത്തിന്റെ തുടര്‍ച്ചയായിട്ട് കഴിഞ്ഞ പ്രണയദിനത്തിലെ കൊട്ടിഘോഷിച്ചുകൊണ്ടുള്ള വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും തൃശൂരില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. റിഷാന ഐഷു മിസ് മലബാര്‍ പട്ട ജേതാവാണ്.

Second Paragraph  Rugmini (working)

ഇരുവരും വേര്‍പിരിയുന്നെന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രവീണ്‍ നാഥ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും വൈകാതെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നുമായിരുന്നു പ്രവീണ്‍ തന്റെ രണ്ടാം പോസ്റ്റില്‍ വിശദീകരിച്ചത്.

Third paragraph

വ്യക്തിപരമായ വിഷയങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത് പ്രവീണിനെ വിഷമിപ്പിച്ചിരുന്നെന്നാണ് റിപോര്‍ട്ട്.

ഇതിന് പിന്നാലെയാണ് പ്രവീൺ നാഥിനെ താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതും ആശുപത്രിയിൽ വെച്ച് മരിച്ചതും