
നവീകരിച്ച ഇന്ദിരാഗാന്ധി ടൗണ്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ നഗരസഭയുടെ നവീകരിച്ച ഇന്ദിരാഗാന്ധി ടൗണ്‍ ഹാള്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു 70 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തിയത്. ടൗണ്‍ ഹാള്‍, കിച്ചണ്‍ ബ്ലോക്ക്, പാര്‍ക്കിങ് ഗ്രൗണ്ട്, ചുറ്റുമതില്‍ എന്നിവയെല്ലാം നവീകരിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ മുഖ്യാതിഥിയായി.

റിട്ടയേഡ് എസ്.ഐ സുവ്രതകുമാര്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ.എസ്. മനോജ്, എ. സായിനാഥൻ, പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ കെ.പി.എ. റഷീദ്, സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, എൻജിനീയർ ഇ. ലീല എന്നിവർ സംസാരിച്ചു
