തൃത്താലയിൽ സ്‌ഫോടനത്തിൽ വീട് തകർന്നു, ആറുപേർക്ക് പരിക്കേറ്റു
കുന്നംകുളം : തൃത്താല ആനക്കരയിൽ വെടിക്കെട്ടിന് കരിമരുന്ന് തൊഴിലാളിയുടെ വീട് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. ആറുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ മൂന്നുവീടുകൾ ഭാഗികമായി തകർന്നു. ആനക്കര പഞ്ചായത്തിലെ മലമല്‍കാവ് എല്‍.പി സ്കൂളിന് സമീപം പ്രഭാകരന്‍റെ വീട്ടില്‍ ഞായറാഴ്ച രാത്രി 8.50ഓടെയാണ് സംഭവം. വലിയൊരു പൊട്ടിത്തെറിയാണ് കേട്ടത്.
തുടര്‍ന്ന് സമീപ്രദേശത്തുകാരെല്ലാം ഭൂചലനമാണെന്ന നിഗമനത്തിലായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും വീട് തകര്‍ന്നിരുന്നു. സമീപത്തെ മൂന്ന് വീടുകള്‍ക്ക് ഭാഗികമായ കേടുപാടുപറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ പ്രഭാകരൻ, ഭാര്യ ശോഭ(45), മകന്റെ ഭാര്യ വിജിത(22), വിജിതയുടെ മക്കളായ നിവേദ്കൃഷ്ണ, അശ്വന്ദ് എന്നിവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.അതേസമയം, ഗ്യാസ് സിലിണ്ടര്‍ പൊട്ടിയാണ് അപകടം ഉണരൊയതെന്നാണ് പ്രചരിച്ചിരുന്നത്.
എന്നാല്‍, ഉത്സവത്തിലേക്കുള്ള വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിത്തെറിച്ചതെന്നും പറയപ്പെടുന്നുണ്ട്. നേരത്തെ ഇവിടത്തെ വെടിക്കെട്ട് കരാറുകാരന്‍റെ സ്ഥലത്ത് പൊലീസും സ്കോഡും പരിശോധിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സും തൃത്താല പൊലീസും സ്ഥലത്തെത്തി തീ അണച്ചു. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്‌ഫോടനത്തില്‍ പൊട്ടി വീണു. വൈദ്യുതി വിതരണം തടസപ്പെട്ടു