Header 1 vadesheri (working)

തൃശ്ശൂരിൽ വാഹന ഷോറൂമില്‍ വന്‍ തീപിടിത്തം, കോടികളുടെ നഷ്ടം

Above Post Pazhidam (working)

തൃശൂർ : കുട്ടനെല്ലൂരിലുള്ള ഹൈസണ്‍ മോട്ടോഴ്സിന്‍റെ വാഹന ഷോറൂമില്‍ വന്‍ തീപിടിത്തം. നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നു.കോടികളുടെ നഷ്ടം സംഭവച്ചിതയായി നിഗമനം.അഗ്നിശമന സേന മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെ 6 മണിയോടെയായിരുന്നു തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.ഉടന്‍ ഷോറൂമിലെ സെക്രൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു.
ഷോറൂമിന്‍റെ പുറക് വശത്ത് നിന്നുമാണ് തീപടര്‍ന്നത്.

First Paragraph Rugmini Regency (working)

ആദ്യ ഘടത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ജില്ലയിലെ വിവിവ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി മൂന്ന് യൂണിറ്റ് കൂടി എത്തുകയായിരുന്നു.ആളിപടര്‍ന്ന തീയില്‍ ഷോറൂമിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചു . പുതുക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Second Paragraph  Amabdi Hadicrafts (working)


ഷോറൂമിന് പുറത്തുകിടന്ന ചില കാറുകള്‍ മാറ്റിയിടാനായെങ്കിലും ഉള്ളിലുള്ളവ നീക്കാനാവാത്തതിനാല്‍ ഇവയിലേക്ക് തീ പടര്‍ന്നു. ഇതാണ് നാശനഷ്ടത്തിന്‍റെ വ്യാപ്തി കൂട്ടിയത്.തീ പിടുത്തത്തില്‍ കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.