Post Header (woking) vadesheri

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.

Above Post Pazhidam (working)

തൃശൂർ : നഗരത്തിൽ ആരോഗ്യവിഭാഗത്തിൻറെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. എം.ഒ റോഡിലെ കഫേ കാസിനോ ഹോട്ടൽ, ചെമ്പോട്ടിൽ ലെയിനിൽ അക്ഷയ, എലൈറ്റ്, വൈറ്റ് പാലസ്, സെന്റ് തോമസ് കോളേജ് റോഡിലെ അലങ്കാർ ഹോട്ട് ഗ്രിൽ, കുക്ക് ഡോർ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വിഭവങ്ങളിൽ ചിക്കന്‍ ഫ്രെെ, ഷവായ് വിഭവങ്ങള്‍, ഫ്രെെഡ് റെെസ് ഉള്‍പ്പടെയുള്ളവ പെടും

Ambiswami restaurant

സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി നിയമനടപടികൾ സ്വീകരിച്ചതായും പരിശോധനകൾ തുടരുമെന്നും കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. നിയമലംഘനങ്ങൾ നടത്തുന്ന ഭക്ഷണ ശാലകൾക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു.

Second Paragraph  Rugmini (working)

അതെ സമയം ഉപഭോക്താക്കൾക്ക് അശ്രദ്ധയോടെ, അപകടകരമായ രീതിയിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുടമകളും, ഹോട്ടലുകളെല്ലാം മോശമാണെന്ന രീതിയിൽ പ്രചരണം നടത്തുന്നതിന് സാഹചര്യമൊരുക്കുന്ന ഉദ്യോഗസ്ഥരും ഹോട്ടൽ വ്യാപാര മേഖലയെ തകർക്കുന്നതിൽ തുല്യ പങ്കാണ് വഹിക്കുന്നതെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റെ അസ്സോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജു ലാൽ .അഭിപ്രായപ്പെട്ടു

Third paragraph

തൃശൂർ ജില്ലാ വാർഷിക പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യഷതവഹിച്ചുസംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, വി.ആർ.സുകുമാർ , സുന്ദരൻ നായർ, സെയ്തലവി ഹാജി, എൻ . കെ.കുമാരൻ, ഏ. സി.ജോണി, വി.ജി. ശേഷാദ്രി, എസ്.സന്തോഷ്, ജോസ് മേത്തല എന്നിവർ പ്രസംഗിച്ചു.