Header 1 vadesheri (working)

തൃശൂരിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ സ്ഫോടനം

Above Post Pazhidam (working)

തൃശൂർ : നഗരത്തിൽ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ സ്ഫോടനം. വെടിമരുന്ന് ഉപയോഗിച്ച സ്ഫോടനമാണെന്നാണ് പ്രാഥമിക വിവരം. പാട്ടുരായ്ക്കലിൽ സ്വകാര്യ സ്മാൾ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് സംഭവം. ഈ സമയത്ത് കൗണ്ടറിൽ ആളുകളില്ലാതിരുന്നത് അപകടമൊഴിഞ്ഞു. ഉച്ചയോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കിൽ നിന്നടക്കം ആളുകൾ പുറത്തേക്കിറങ്ങിയോടി.

First Paragraph Rugmini Regency (working)

പിന്നീടാണ് എ.ടി.എം കൗണ്ടറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണോയെന്നതടക്കം സംശയിച്ചുവെങ്കിലും പിന്നീട് വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു.സ്ഫോടകവസ്തു എ.ടി.എം കൗണ്ടറിലേക്ക് എറിഞ്ഞതാണെന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി

Second Paragraph  Amabdi Hadicrafts (working)