Above Pot

തൃശൂരിൽ 1162 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.41%

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1162 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1130 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,215 ആണ്. തൃശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,268 ആണ്. 2,45,539 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

First Paragraph  728-90

Second Paragraph (saravana bhavan

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.41% ആണ്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1145 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 ആള്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 02 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 77 പുരുഷന്‍മാരും 91 സ്ത്രീകളും പത്ത് വയസ്സിനു താഴെ 61 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 182
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 786
സര്‍ക്കാര്‍ ആശുപത്രികളില്‍ – 265
സ്വകാര്യ ആശുപത്രികളില്‍ – 341
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1031
കൂടാതെ 6,448 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,085 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 271 പേര്‍ ആശുപത്രിയിലും 814 പേര്‍ വീടുകളിലുമാണ്.

9,361 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,116 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,062 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 183 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 18,87,157 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1061 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,17,066 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 64 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 46,690 39,303
മുന്നണി പോരാളികള്‍ 37,645 24,474
45 വയസ്സിന് മുകളിലുളളവര്‍ 6,36,975 1,33,245
18-44 വയസ്സിന് ഇടയിലുളളവര്‍ 98,707 416
ആകെ 8,20,017 1,97,438