Post Header (woking) vadesheri

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

Above Post Pazhidam (working)

തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

Ambiswami restaurant

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്

Second Paragraph  Rugmini (working)

കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്.