തൃശ്ശൂർ : ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,511 ആണ്. 5,35,171 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത് . ചൊവ്വാഴ്ച്ച 492 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 656 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,347 ആണ്.
6,402 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1678 പേർക്ക് ആന്റിജൻ പരിശോധനയും, 4,431 പേർക്ക് ആർടി-പിസിആർ പരിശോധനയും, 293 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 36,87,376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.69% ആണ്.
ജില്ലയിൽ ഇതുവരെ 40,36,185 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,33,122 പേർ ഒരു ഡോസ് വാക്സിനും, 17,03,063 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.