Post Header (woking) vadesheri

തൃശൂരിൽ 966 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.64% .

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 989 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 108 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,543 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,55,902 ആണ്. 5,47,103 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 966 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 13 പേർക്കും, ആരോഗ്യ പ്രവർത്തകരായ 03 പേർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

6,757 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,548 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,867 പേർക്ക് ആർടി പിസിആർ പരിശോധനയും, 342 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,38,536 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.64% ആണ്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 46,40,144 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,99,293 പേർ ഒരു ഡോസ് വാക്സിനും, 21,31,081 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 9,770പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 83,586 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.