Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 521 പേര്‍ക്ക് കൂടി കോവിഡ്, 938 പേര്‍ രോഗമുക്തരായി.

Above Post Pazhidam (working)

.തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 521 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 938 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,265 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,37,610 ആണ്. 5,29,616 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 512 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യപ്രവര്‍ത്തകരായ 01 ആൾക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 01 ആൾക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Third paragraph Saravan bhavan

4,178 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,001 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3015 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 162 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,35,616 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.47% ആണ്.

First Paragraph Jitesh panikar (working)

ജില്ലയില്‍ ഇതുവരെ 39,31,051 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,23,700 പേര്‍ ഒരു ഡോസ് വാക്സിനും, 16,07,351 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.