Madhavam header
Above Pot

തൃശൂരിൽ 4,449 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച 4,449 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 885 പേരും വീട്ടു നിരീക്ഷണത്തിലുള്ള 22,003 പേരും ചേർന്ന് 27,337 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 3,600 പേർ രോഗമുക്തരായി.

Astrologer

ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,97,725 ആണ്. 5,66,973 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 4,399 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 11 പേർക്കും, ആരോഗ്യ പ്രവർത്തകരായ 34 ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്

ഇന്ന് റിപ്പോർട്ട് ചെയ്ത 08 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 76 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

7,957 പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,992 പേർക്ക് ആന്‍റിജൻ പരിശോധനയും, 5,755 പേർക്ക് ആർടി പിസിആർ പരിശോധനയും, 210 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 40,52,576 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയിൽ ഇതുവരെ 47,78,551 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,42,415 പേർ ഒരു ഡോസ് വാക്സിനും, 21,83,532 രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 52,604 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,10,075 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

Vadasheri Footer