Header 1 vadesheri (working)

തൃശൂരിൽ 425 പേർക്ക് കൂടി കോവിഡ്, 343 പേർ രോഗമുക്തരായി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 425 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 343 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,117 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,932 ആണ്. 5,38,646 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Second Paragraph  Amabdi Hadicrafts (working)

ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 417 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 06 പേർക്കും ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
9,889 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,467 പേർക്ക് ആന്‍റിജൻ പരിശോധനയും, 8133 പേർക്ക് ആർടി പിസിആർ പരിശോധനയും, 289 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 37,35,552 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.30% ആണ്.

ജില്ലയിൽ ഇതുവരെ 41,29,026 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,43,620 പേർ ഒരു ഡോസ് വാക്സിനും, 17,85,406 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു