Madhavam header
Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 1,667 പേര്‍ക്ക് കൂടി കോവിഡ്,ടി പി ആർ 20.64%

തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 1,667 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4,496 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,228 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,85,276 ആണ്. 4,68,066 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.64% ആണ്.

Astrologer
  ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1,657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ   04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 136 പുരുഷന്‍മാരും 134 സ്ത്രീകളും പത്ത് വയസ്സിനു താഴെ 58 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 201
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 351
സര്‍ക്കാര്‍ ആശുപത്രികളില്‍ – 229
സ്വകാര്യ ആശുപത്രികളില്‍ – 409
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 779

കൂടാതെ 11,592 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,890 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 194 പേര്‍ ആശുപത്രിയിലും 1,696 പേര്‍ വീടുകളിലുമാണ്.

8,078 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,475 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,468 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 135 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,17,136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പാണഞ്ചേരി, വല്ലച്ചിറ, കൈപ്പമംഗലം, അന്തിക്കാട്, താന്ന്യം, മുണ്ടൂര്‍, തോളൂര്‍, പാറളം, അവിണിശ്ശേരി, തോന്നൂര്‍ക്കര, മുളളൂര്‍ക്കര, മാടവന, എടവിലങ്ങ് എന്നിവിടങ്ങളില്‍ നാളെ (28) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്.
ജില്ലയില്‍ ഇതുവരെ 32,13,496 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,46,919 പേര്‍ ഒരു ഡോസ് വാക്സിനും, 9,66,577 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

Vadasheri Footer