തൃശൂര്‍ ജില്ലയില്‍ 1,605പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 14.17%

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,605പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,888 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,547 ആണ്. തൃശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,05,415 ആണ്. 2,94,100 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.17% ആണ്.

Poonthanam

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Vasudev Inn

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 94 പുരുഷന്‍മാരും 118 സ്ത്രീകളും പത്ത് വയസ്സിനു താഴെ 79 ആണ്‍കുട്ടികളും 55 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 197
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 478
സര്‍ക്കാര്‍ ആശുപത്രികളില്‍ – 279
സ്വകാര്യ ആശുപത്രികളില്‍ – 309
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 707
കൂടാതെ 5,972 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,986 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 279 പേര്‍ ആശുപത്രിയിലും 1,707 പേര്‍ വീടുകളിലുമാണ്.

Rugmani 700-200

11,327 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,788 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,384 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 155 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,03,095 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

തിരുവില്വാമല, പാമ്പൂര്‍, പടിയൂര്‍, വാടാനപ്പിളളി, ഏങ്ങണ്ടിയൂര്‍, നാട്ടിക, തളിക്കുളം, പാണഞ്ചേരി, പൂത്തൂര്‍, കാടുക്കുറ്റി, നാലുക്കെട്ട് എന്നിവിടങ്ങളില്‍ നാളെ (23) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ – 48,546 – 41,359
മുന്നണി പോരാളികള്‍ – 39,045 – 26,908
18-44 വയസ്സിന് ഇടയിലുളളവര്‍ – 2,03,257 22,657
45 വയസ്സിന് മുകളിലുളളവര്‍ – 7,64,507 – 3,25,011
ആകെ 10,55,355 – 4,15,935