Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 1486 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.71%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍: ജില്ലയില്‍ ഞായറാഴ്ച്ച 1486 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1539 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,418 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,98,902 ആണ്. 2,87,721 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.71% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 1,475 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 68 പുരുഷന്‍മാരും 96 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആണ്‍കുട്ടികളും 65 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 188
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 501
സര്‍ക്കാര്‍ ആശുപത്രികളില്‍ – 275
സ്വകാര്യ ആശുപത്രികളില്‍ – 323
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 718

കൂടാതെ 5,927 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,773 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 292 പേര്‍ ആശുപത്രിയിലും 1,481 പേര്‍ വീടുകളിലുമാണ്.

11,693 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,465 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,088 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 140 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,57,415 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കടപ്പുറം, മാടവന, പുന്നയൂര്‍, ആലപ്പാട്, മുളളൂര്‍ക്കര, അന്തിക്കാട്, പരിയാരം എന്നിവിടങ്ങളില്‍ നാളെ (19) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,274 41,294
മുന്നണി പോരാളികള്‍ 38,961 26,821
18-44 വയസ്സിന് ഇടയിലുളളവര്‍ 1,85,088 18,873
45 വയസ്സിന് മുകളിലുളളവര്‍ 7,51,660 3,09,688
ആകെ 10,23,983 3,96,676