Post Header (woking) vadesheri

തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണം തടഞ്ഞ് കോൺഗ്രസ്‌

Above Post Pazhidam (working)

തൃശൂർ : തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണം തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസ്സവാദം ഉന്നയിച്ച് ആദ്യം പ്രസംഗം തുടങ്ങിയത്. ബജറ്റ് അവതരണത്തിനായി കൗൺസിൽ യോഗം കൂടിയ ഉടൻ തന്നെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി കൗൺസിൽ ഹാളിലേക്ക് ഇറങ്ങുകയായിരുന്നു. മേയറുടെ ചേമ്പറിൽ കയറിയാണ് കോൺഗ്രസിന്റെ പ്രതിഷേധം. ഇതോടെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി. ബജറ്റ് കീറിയെറിഞ്ഞു. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്‌.

Ambiswami restaurant