Header 1 vadesheri (working)

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

Above Post Pazhidam (working)

ഗുരുവായൂർ :  തൊഴിയൂരിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.തൊഴിയൂര്‍ മാളിയേക്കല്‍ പടിയില്‍ ബസ്‌ സ്റ്റാപ്പിന് സമിപം രാത്രി 8 മണിയോടെ സൈക്കിളും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22) , സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു
എന്നിവരാണ് മരിച്ചത്.

First Paragraph Rugmini Regency (working)

ഗുരുവായുര്‍ ഭാഗത്ത് നിന്ന് വന്ന ബൈക്ക് , അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി കീലശരി പറമ്പില്‍ സത്യന്‍ മകന്‍ നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മേഖലയില്‍ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.