Header 1 vadesheri (working)

തൊഴിയൂര്‍ ഉസ്താദ് ഉറൂസും പി.ടി.ഉസ്താദ് അനുസ്മരണവും ഞായറാഴ്ച

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട്: തൊഴിയൂര്‍ ദാറുറഹ്മ അനാഥ അഗതി മന്ദിരത്തിന്റെ സ്ഥാപകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.കെ.എ.കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഒമ്പതാമത് ഉറൂസ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പി.ടി.കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണവും ഞായറാഴ്ച തൊഴിയൂര്‍ ദാറുറഹ്മയില്‍ നടക്കും.

Second Paragraph  Amabdi Hadicrafts (working)

രാവിലെ ഒമ്പതിന് പി.വി. മുഹമ്മദ് കുട്ടി ബാഖവിയുടെ നേതൃത്വത്തില്‍ നടക്കുന്ന തൊഴിയൂര്‍ ഉസ്താദ് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. പത്തിന് ദാറുറഹ്മ അങ്കണത്തില്‍ ആരംഭിക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനസംഗമം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദാറുറഹ്മ പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷനാവും.

എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത പ്രവാസി സെല്‍ ജില്ലാ പ്രസിഡന്റ് ഡോ. സി.കെ. കുഞ്ഞി തങ്ങള്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണവും സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണവും നടത്തും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി വിശിഷ്ടാതിഥിയാവും.സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ.വി. അബൂബക്കര്‍ ഖാസിമി ഉപഹാര സമര്‍പ്പണം നിര്‍വ്വഹിക്കും.

സി.ടി.എം.ഒ.എ. ഭാരവാഹികളായ ഡോ. സി.കെ.കുഞ്ഞി തങ്ങള്‍, അബ്ദുല്‍ കരീം ഫൈസി, കെ.വി.അബ്ദുല്‍ മജീദ് ഹാജി, ജാഫര്‍ സാദിഖ് കല്ലൂര്‍, ശറഫുദ്ദീന്‍ മൗലവി വെന്മേനാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു