Post Header (woking) vadesheri

തിരുവെങ്കിടം നായർസമാജം അനുമോദന സദസ്സ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടം നായർ സമാജത്തിന്റെ നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.സമാജം ഓഫീസിൽ നടന്ന അനുമോദന സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.

Ambiswami restaurant

ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം മാനവ വേദ സുവർണ്ണ മുദ്ര കരസ്ഥമാക്കിയ ഇ. രാജു കലാനിലയം, ഗോവ യൂണിവേഴ്സിറ്റിയിൽ നിന്നും മറൈൻ സയസൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ജി.ഹരികൃഷ്ണൻ , അമ്പതിലേറെ തവണ രക്തദാനം നൽകി സർക്കാർ അംഗീകാരം കരസ്ഥമാക്കിയിട്ടുള്ള പ്രഭാകരൻ മണ്ണൂർ, ഉന്നത വിദ്യാർത്ഥി പ്രതിഭകളായ നീലിമ രാമകൃഷ്ണൻ, ആദിത്യൻ വിജയകുമാർ എന്നിവരെ അനുമോദിച്ചു. അംഗൻവാടി തൊട്ട് ഡിഗ്രി വരെയുള്ള നൂറ്റമ്പതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണവും നൽകി.

Second Paragraph  Rugmini (working)

എ.സുകുമാരൻ നായർ , ഉണ്ണികൃഷ്ണൻ ആലക്കൽ, സുരേന്ദ്രൻ മൂത്തേടത്ത്, ഗോപാല കൃഷ്ണൻ.ടി.കെ,രാജേഷ് പെരുവഴിക്കാട്ട്, അർച്ചന രമേശ് എന്നിവർ സംസാരിച്ചു. ഫാദേഴ്സ് ഡേ ആചരണവും രക്തദിനാചരണവുമായി വിവിധ സമ്മാനങ്ങളും നൽകി. പി.കെ.വേണുഗോപാൽ, രാജു മനയത്ത്, പ്രദീപ് നെടിയേടത്ത്,ശിവൻ കണിച്ചാടത്ത് , പി.മുരളീധര കൈമൾ , സി. സേതുമാധവൻ, ഉഷ ഗംഗാധരൻ, ചെന്താമരാക്ഷൻ, കെ.എസ്. നിള, ഇന്ദിര കുട്ടം പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.