Header 1 vadesheri (working)

തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി –

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്നതിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 8 ന് തുടക്കം കുറിച്ച് പതിനൊന്ന് ദിനം (പുതിയതായി ധ്വജപ്രതിഷ്ഠ ഉൾപ്പടെ.) നീണ്ടു് നിന്ന ഉ ത്സവത്തിന് ആറാട്ടോടെ സമാപനം കുറിച്ച് കൊടി ഇറങ്ങി. വാദ്യതാളമേളങ്ങളുടെയും, താലപ്പൊലിയുടെയും, ഗജരാജൻ്റെയും അകമ്പടിയോടെ ഭഗവാൻ വൈകീ ട്ട് ആറാട്ട് എഴുന്നെള്ളിപ്പുമായി ഗ്രാമപ്രഭക്ഷിണവുമായി ദേശം ചുറ്റി ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ  തീർത്ഥക്കുളത്തിൽ ആറാട്ട് കടവിൽ പുണ്യാഹം, ഇളനീരഭിഷേകം, മഞ്ഞൾ പൊടിയഭിഷേകം, വിശേഷാൽ പൂജ, തിരിച്ചെഴുന്നള്ളിപ്പ്, ഓട്ടപ്രദക്ഷിണം എന്നിവ പൂർത്തിയാക്കികൊടി ഇറക്കിയതോടെ ഇത്തവണത്തെ ഉത്സവത്തിന് സമാപനമായി- ക്ഷേത്ര സമിതി ഭാരവാഹികളായ ശശി വാറണാട്ട്, സേതു തിരുവെങ്കിടം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ശിവൻകണിച്ചാടത്ത്, രാജു കലാനിലയം, ഹരി കൂടത്തിങ്കൽ, ടി.കെ.അനന്തകൃഷ്ണൻ, പി.ഹരിനാരായണൻ, രാജേഷ് പെരുവഴിക്കാട്ട് ,പി.രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി

First Paragraph Rugmini Regency (working)