Header 1 vadesheri (working)

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശവും, ബ്രഹ്മോത്സവവും

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഏപ്രില്‍ 18-മുതല്‍ മെയ് 5-വരെ നീണ്ടുനില്‍ക്കുന്ന നവീകരണ കലശത്തോടൊപ്പം ബ്രഹ്മോത്സവവും സമുചിതമായ് ആഘോഷിയ്ക്കപ്പെടുകയാണെന്ന് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വ്യാഴവട്ടത്തിനുശേഷം, ആചാരാനുഷ്ഠാന-താന്ത്രിക ചടങ്ങുകളോടേയാണ് നവീകരണ കലശം ആരംഭിച്ചിട്ടുള്ളത്. 60 ലക്ഷത്തിലധികം തുക ചെലവ് വരുന്ന അതിബൃഹ്ത്തായ നവീകരണ കലശ – ബ്ര മോത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടാണു്മുഖ്യ കാർമ്മികത്വം വഹിയ്ക്കുന്നത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

നവീകരണ-ബ്രഹ്മോത്സവത്തോടനുബന്ധിച്ചുള്ള കലാ സാംസ്‌ക്കാരിക സമ്മേളനം,നാളെ (ചൊവ്വ) വൈകീട്ട് 6-മണിയ്ക്ക് പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും . തിരുവെങ്കിടാചലപതി ക്ഷേത്രസമിതി ഏര്‍പ്പെടുത്തിയ 10,001-രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന ”തിരുവെങ്കിടേശ്വര പുരസ്‌ക്കാരം,” വാദ്യ വിദ്വാന്‍ സന്തോഷ് മാരാര്‍ക്ക് ചടങ്ങില്‍ സമ്മാനിയ്ക്കും. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശ്, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിയ്ക്കും.

വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള പ്രതിഭ സംഗമവും, പുരസ്‌ക്കാര സമര്‍പ്പണവും ചടങ്ങില്‍ നടക്കും. ഈമാസം 29-ന് പാതിരാകുന്നത്ത് മനയ്ക്കല്‍ കൃഷ്ണകുമാര്‍ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍, സര്‍പ്പബലിയും ഉണ്ടായിരിയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 30-നാണ് ബ്രഹ്മോത്സവത്തിന്റെ കൊടിയേറ്റം. മെയ് 3-ന് ഉത്സവബലിയും, 4-ന് പള്ളിവേട്ടയും, 5-ന് ആറാട്ടോടെ കൊടിയിറക്കവും നടക്കുന്നതോടെ നവീകരണ-ബ്രഹ്മോത്സവത്തിന് സമാപനമാകും. നാളെ മുതല്‍ (ചൊവ്വ) ഉത്സവം അവസാന ദിനമായ മെയ് 5-വരെ ക്ഷേത്രത്തില്‍ ഉച്ചയ്ക്കും, രാത്രിയിലും അന്നദാനവും ഉണ്ടായിരിയ്ക്കുമെന്നും സംഘാടകർ അറിയിച്ചു വാര്‍ത്താസമ്മേളനത്തില്‍ തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി ഭാരവാഹികളായ ശശി വാറണാട്ട്, ചന്ദ്രന്‍ ചങ്കത്ത്, ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ജ്യോതിദാസ്, ഹരി കൂടത്തിങ്കല്‍, ബിന്ദു നാരായണന്‍, ക്ഷേത്രം മാനേജര്‍ രാഘവന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു